
സോഷ്യല്‍ മീഡിയയില്‍ ഒരോ ദിവസവും വളരെ കൗതുകകരമായ കാര്യങ്ങളാണ് നിറയുന്നത്. അത്തരത്തില്‍ പ്രതിമകള്‍ക്ക് പകരമായി മനുഷ്യരെ ഉപയോഗിക്കുന്ന കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ അമ്പരപ്പുളവാക്കുന്നത്.
ദുബായിയിലെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ മാന്റോ ബ്രൈഡ് എന്ന ബ്രാന്‍ഡഡ് ഷോപ്പിന് മുന്നില്‍ പ്രതിമകള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഡിസ്പ്ലേ ചെയ്യാന്‍ ഒരു യുവതിയെ നിര്‍ത്തിയിരിക്കുന്നതാണ് ദൃശ്യങ്ങള്‍. മാന്റോ ബ്രൈഡിന്റെ വസ്ത്രം ധരിച്ച് ഹൈ ഹീല്‍സില്‍ മണിക്കൂറുകളോളമാണ് യുവതി ഡിസ്പ്ലേ ഫ്ലോറില്‍ നില്കുന്നത്. പുതിയ ആശയം ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നുണ്ടെങ്കിലും മനുഷ്യരെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നായിരുന്നു പലരുടെയും അഭിപ്രായം.വീഡിയോ പങ്കുവച്ചിരിക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. ഇതിനോടകം തന്നെ വീഡിയോയ്ക്ക് നിരവധി കാഴ്ച്ചക്കാരെ ലഭിച്ചട്ടുണ്ട്.






