
ചെന്നൈ: ബി.എസ്.പി തമിഴ്നാട് അധ്യക്ഷന്‍ കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുപി മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മായവതി. നിലവിൽ പിടികൂടിയിരിക്കുന്നത് യഥാർഥ പ്രതികളല്ലെന്ന് ആരോപിച്ച മായാവതി, വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നും അറിയിച്ചു.കേസിന്റെ അന്വേഷണം തമിഴ്നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് മായാവതി ആരോപിച്ചു.
‘സംസ്ഥാനത്ത് ദലിത് വിഭാഗങ്ങൾ സുരക്ഷിതരല്ല. സർക്കാർ ക്രമസമാധാനം നില പരിപാലിക്കുന്നതിൽ ശ്രദ്ധ പുലർത്തണം .സംഭവത്തിൽ തമിഴ്നാട് സർക്കാരിൽനിന്നു നീതി ലഭ്യമാകുമെന്ന് ഉറപ്പില്ല.–’’ മായാവതി പറഞ്ഞു. വിഷയത്തിൽ ബിഎസ്പി നിശബ്ദത പാലിക്കില്ലെന്നും സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും ആംസ്ട്രോങ്ങിന ആദരാഞ്ജലികൾ അർപ്പിക്കാൻ ചേർന്ന യോഗത്തിൽ മായാവതി കൂട്ടിച്ചേർത്തു. പ്രവർത്തകരോട് സംയമനം പാലിക്കാനും മായാവതി പറഞ്ഞു.
വെള്ളിയാഴ്ചയാണ് ചെന്നൈയിലെ പെരമ്പലൂരിലുള്ള വസതിക്കസമീപം പാര്‍ട്ടി പ്രവർത്തകരോട് സംസാരിച്ച് നില്‍ക്കവെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
.







Comments