കൊച്ചി: നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ജീപ്പ് ഓടിച്ച് ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയില്‍ ഹൈക്കോടതി നേരിട്ട് ഇടപെട്ടു. നടപടി സ്വീകരിക്കാന്‍ ജോയന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ ഹൈക്കേടതി സ്വമേയാ കേസെടുത്തിരിക്കുന്നതും. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് വാഹനമോടിച്ചതെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു.
ജീപ്പിന്റെ ഉടമയുടെ ആര്‍സിബുക്ക് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. അതിനൊപ്പം മറ്റു നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്നും നോക്കുകയാണ്. സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഷുഹൈബ് വധക്കേസ് പ്രതിയും കൂട്ടുകാരും വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മറ്റു നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എംവിഡി അറിയിച്ചു. ഇതിന്റെ അന്വേഷണ ചുമതല എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് നല്കി. 2021ലും 2023ലും വിവിധ നിയമലംഘനത്തിന് എംവിഡി പിടികൂടുകയും 2023 ല്‍ 25000 രൂപ പിഴയിടുകയും ചെയ്ത ജീപ്പാണ് ഇത്. കെഎല്‍ പത്ത് ബി 3724 രജിസ്ട്രേഷനുളള വാഹനമാണ് ഇത്.

Comments