
നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെയും സ്വാഭവ നടിയായും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയായ ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. റീൽസിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ താരപുത്രിയാണ് കല്യാണി പണിക്കർ. കുടുംബത്തോടൊപ്പമുള്ള രസകരമായ ധാരാളം റീലുകളും ഡാൻസ് വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരപുത്രി.
ജോഷിയുടെ റമ്പാനിലൂടെ മോഹൻലാലിൻ്റെ മകളായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന കല്യാണി നല്ലൊരു ഡാൻസറും കൂടിയാണ്. കല്യാണി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഡാൻസ് വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്.
ധാരാളം ഡാൻസ് വീഡിയോകൾ ഇതിനു മുൻമ്പും താരപുത്രി സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആർട്ടിസ്റ്റായ അഭിഷേക് ഉദയകുമാറിനൊപ്പമാണ് കല്യാണി നൃത്ത ചുവടുകൾ വെയ്ക്കുന്നത്. അഭിഷേക് തന്നെയാണ് കേറിയോഗ്രാഫി ചെയ്തിരിക്കുന്നതും.
ബോൾഡ് ലുക്കിലുള്ള കല്യാണിയുടെ ഈ വീഡിയോയിൽ അനാർക്കലി മരിക്കാരുൾപ്പെടെയുള്ള പല അഭിനേതാക്കളും കമൻ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് ഷോകളിലും മറ്റും കല്യാണി ഇതിനു മുൻപും നൃത്തം ചെയ്തിട്ടുണ്ട്. താരത്തിൻ്റെ ഇൻസ്റ്റഗ്രാം പേജിലും മറ്റും ഇത്തരത്തിലുള്ള ധാരാളം ഡാൻസ് വീഡിയോകൾ കാണാം.






