
ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായി നിയോഗിതനാകുന്ന ഗൗതംഗംഭീറിന് ഇനി മറ്റൊരു നിയോഗമാണുള്ളത്. ഐപിഎല്‍ ടീമായ കൊല്‍ക്കത്തയെ കിരീടം ചൂടിച്ച താരത്തിന് ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ബിസിസിഐ നല്‍കുന്നത് വന്‍ തുക. സ്ഥാനമൊഴിഞ്ഞ പരിശീലകന് രാഹുല്‍ദ്രാവിഡ് വാങ്ങിയ തുകയുടെ ഇരട്ടി ഗംഭീറിന് ബിസിസിഐ പ്രതിഫലമായി നല്‍കിയേക്കുമെന്നാണ് വിവരം.
ടീം ഇന്ത്യയുടെ മുഖ്യപരിശീലകന്റെ കാലാവധി അടുത്തിടെ അവസാനിച്ച രാഹുല്‍ ദ്രാവിഡിന്റെ വാര്‍ഷിക ശമ്പളം 12 കോടി രൂപയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മറുവശത്ത്, ഗംഭീര്‍ ഇതിലും ഉയര്‍ന്ന തുക നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഗംഭീറിനെ പരിശീലകനാക്കി ബിസിസിഐയുടെ പ്രഖ്യാപനം വൈകാന്‍ തന്നെ കാരണം അദ്ദേഹത്തിന്റെ ശമ്പള ചര്ച്ചകളായിരുന്നെന്നാണ് വിവരം. പരസ്പര ധാരണയ്ക്ക് ശേഷമാണ് ഇത് നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റര്‍ എന്ന നിലയില്‍ ഗൗതം ഗംഭീര്‍ 25 കോടിയാണ് വാങ്ങിയിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഈ കണക്ക് യഥാര്‍ത്ഥമാണെങ്കില്‍, ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാനും ഏറെക്കുറെ ഇതു തന്നെ ഉണ്ടായേക്കും.
ദേശീയ ടീമിനെ പരിശീലിപ്പിക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു തലമാണ്. അതിനാല്‍ ഒരു ഹെഡ് കോച്ചിന്റെ സ്ഥാനത്തേക്ക് വരുമ്പോള്‍ ഉത്തരവാദിത്വം കൂടുന്നത് അനുസരിച്ച് പണ ആനുകൂല്യങ്ങളും കൂടിവരും. അതുകൊണ്ട് തന്നെ ഗംഭീര്‍ പരിശീലകനായി 1000 കോടി രൂപയിലധികം സമ്പാദിക്കുമെന്നാണ് സൂചന. അതേസമയം ശമ്പളം കൃത്യമായ നമ്പര്‍ എപ്പോഴെങ്കിലും വെളിപ്പെടുത്തുമോ എന്ന സംശയമുണ്ട്.
റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കുകയാണെങ്കില്‍, ഗംഭീറിന്റെ ശമ്പളം ഐപിഎല്ലില്‍ അദ്ദേഹം നേടിയിരുന്ന അതേ പേ ബാന്‍ഡില്‍ തന്നെയായിരിക്കാം. എന്നിരുന്നാലും, അതേ സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുന്നതുവരെ ഒന്നും കൃത്യമായി പറയാനാകില്ല.






