
എറണാകുളം : പിറവം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നെച്ചൂര്‍ ഭാഗത്തുനിന്നും മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.ഫയര്‍ഫോഴസ് എത്തി മൃതദേഹം കരയക്കെത്തിച്ചു.
45 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം.നീല പാന്റും കറുത്ത ടീ ഷര്‍ട്ടുമാണ് വേഷം. സംഭവത്തില്‍ പിറവം പോലീസ് അന്വേഷണം തുടങ്ങി.
മൃതേദഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. സമീപമേഖലകളിലെ കാണാനില്ലെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.






