
മുംബൈ;ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനായി ബിസിസി ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്ദേ. ഇന്നലെ രോഹിത് ദ്രാവിഡിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് ആരാധകരുമായി പങ്കുവച്ചുവെച്ചിരുന്നു.
ദ്രാവിഡ് തന്റെ വര്‍ക്ക് വൈഫ് ആണെന്ന്് റിതിക പലപ്പോഴും പറയുണ്ടെന്ന് രോഹിത് പോസ്റ്റില്‍ പറഞ്ഞിരുന്നു. അടുത്ത സ്നേഹബന്ധം വിവരിച്ച റിതിക ദ്രാവിഡിനെ ഏറ്റവും അധികം മിസ് ചെയ്യാന്‍ പോകുന്നത് തങ്ങള്‍ ഒരുപാട് മിസ് ചെയ്യും.
2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്താശേഷം വിരാട് കോലി ടി20 നായക സ്ഥാനം ഒഴിയുകയും പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിയുടെ കാലാവധി കവിയുകയും ചെയ്തതോടെയാണ് ദ്രാവിഡ് പരിശീലകനായും രോഹിത് ക്യാപ്റ്റനായും നിയമിതനായത്. ആദ്യം വൈറ്റ് ബോള്‍ ക്യാപ്റ്റനായ രോഹിത് പിന്നീട് 2022ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ടെസ്റ്റ് ടീമിന്റെയും ചുമതല ഏറ്റെടുത്തു.






