
തൃശൂര്‍ : കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും ലഭിക്കും . കലാമണ്ഡലത്തിന്റെ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്യാമ്പസില്‍ നോണ്‍ വേജ് ഭക്ഷണം അനുവദിക്കുന്നത് . ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി.നോണ്‍ വെജ് ഉള്‍പ്പെടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. ചിക്കന്‍ ബിരിയാണി ഒരു തുടക്കം മാത്രമാണെന്നും, മെനുവില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇനി പ്രതീക്ഷിക്കാമെന്നും സ്റ്റുഡന്റ്സ് യൂണിയന് ചെയര്‍മാനുമായ അനുജ് മഹേന്ദ്രന് പറഞ്ഞു.
ഫാക്കല്‍റ്റി അംഗങ്ങള്‍ അടക്കം ഒരു വിഭാഗം ക്യാമ്പസില്‍ നോണ്‍ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയ ഓയില്‍ തെറാപ്പിക്ക് വിധേയമാകുമ്പോള്‍ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം.
വിദ്യാര്‍ത്ഥികള്‍ എല്ലാ ദിവസവും അവയ്ക്ക് വിധേയരാകണം. ശരീരത്തിന്റെ വഴക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് ചികിത്സകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഈ സമയത്ത്, ലഘുഭക്ഷണം കഴിക്കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ക്യാമ്പസില്‍ ആയിരിക്കുമ്പോള്‍ അത് കഴിക്കരുത്.






