
അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍ഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് മകന്റെ ഭാര്യ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്.കൊലപാതകത്തില്‍ കലാശിച്ച്ത് സ്വത്ത് തര്‍ക്കമാണ്.
കേസിനാസ്പദമായ സംഭവം നടന്നത് 2014ലാണ്. .വീടിന്റെ ചായ്പ്പില് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ മകന്റെ ഭാര്യ അംബിക കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലെത്തിച്ചത്.






