
മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62)ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് ശേഷം മടങ്ങി വരവേയാണ് അപകടമുണ്ടായത്.
ശക്തമായ തിരയടിയിൽപ്പെട്ട് വളളം മറിഞ്ഞാണ് അപകടം. കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ സേവിയാറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ജോൺസൺ, അനീഷ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു.






