
മൂപ്പത് സെക്കന്‍ഡിനുള്ളില്‍ 39 ക്യാനുകള്‍ തല കൊണ്ട് ഇടിച്ചുപൊട്ടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി പാക്കിസ്ഥാന്‍കാരനായ മുഹമ്മദ് റാഷിദ്. ഏറ്റവും കൂടുതല്‍ ഡ്രിങ്ക് ക്യാനുകള്‍ തലകൊണ്ട് അടിച്ച് പൊട്ടിച്ചതിനാണ് ആയോധന കലാ അധ്യാപകനായ റാഷിന് ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
വെറും 30 സെക്കന്‍ഡിനുള്ളില്‍ 39 ക്യാനുകളാണ് വിജയകരമായി അദ്ദേഹം പൊട്ടിച്ചിരിക്കുന്നത്. 2024 മെയ് 19 ന് പാക്കിസ്ഥാനിലെ കറാച്ചിയില്‍ വെച്ചാണ് മുഹമ്മദ് റാഷിദ് റെക്കോര്‍ഡ് സ്ഥാപിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അതില്‍ മെറ്റല്‍ ഡ്രിങ്ക് ക്യാനുകള്‍ വച്ചിരിക്കുന്ന ഒരു നീണ്ട മേശ കാണാം. ആ നിരത്തിവച്ചിരിക്കുന്ന ക്യാനുകളിലോരൊന്നും അയാള്‍ തന്റെ തലകൊണ്ട് ഇടിച്ചുപൊട്ടിക്കുന്നതും കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. ഭൂരിഭാഗം പേരും ഇയാളുടെ കഴിവിനെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാല്‍ ഇതുവഴി വലിയ അപകടം തന്നെ ഇയാള്ക്കുണ്ടായേക്കാം എന്ന് പറഞ്ഞവരും കുറവല്ല.






