
മാഡ്രിഡ് ; യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനിന്റെ താരം ഡാനി ഒള്‍മോയെ സ്വന്തമാക്കാനായി ബാഴ്സലോണയുടെ ശ്രമം. ഒള്മോ നിലവില്‍ ജര്‍മ്മന്‍ ക്ലബ് ആര് ബി ലൈപ്സിഗിന്രെ താരമാണ്. ആറ് വര്‍ഷത്തേയ്ക്ക് താരത്തെ സ്വന്തമാക്കാനാണ് സ്പാനിഷ് വമ്പന്മാരുടെ ശ്രമം.എന്നാല്‍ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് തുടങ്ങിയ ക്ലബുകളില്‍ നിന്നും ഒള്‍മോയെ തേടി ഓഫറുകള്‍ വന്നിട്ടുണ്ട്.
ബാഴ്സയുടെ നീക്കത്തില്‍ പ്രതികരണവുമായി ഡാനി ഒള്‍മോയും രംഗത്തെത്തി. താന്‍ എവിടെയായിരുന്നാലും വിജയങ്ങള്‍ നേടുകയാണ് പ്രധാനം. വലിയ ക്ലബുകളില്‍ കളിക്കാന്‍ കഴിയുന്നത് മികച്ച അവസരമാണ്. ബാഴ്സയ്ക്ക് പുറമെ മറ്റ് പല ക്ലബുകളും തന്നെ സമീപിച്ചിട്ടുണ്ട്.





