
കണ്ണൂര്‍; പോക്സോ കേസ് പ്രതിക്ക് മരണം വരെ തടവും മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി.നടപടി സ്വീകരിച്ചിരിക്കുന്നത് നടുവില്‍ സ്വദേശി അലോഷ്യസിനെതിരെയാണ്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 9 വയസ്സുള്ള ഭിന്നശേഷിക്കാരിയെ 2017 മുതല്‍ 2020 വരെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വിചാരണയ്ക്ക് ശേഷം മരണം വരെ തടവും പിഴയും വിധിക്കുകയായിരുന്നു കോടതി.






