പാലക്കാട് : പാലക്കാട് രൂക്ഷമാകുന്ന വരള്‍ച്ചയെ തുടര്‍ന്ന് സമരമുഖങ്ങളില്‍ നിന്ന് ജലപീരങ്കികള്‍ താലികാലികമായി പിന്‍വലിച്ചു. ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാറാണ് നിര്‍ദ്ദേശ്ശം നല്‍കിയത്.
12000 ലിറ്റര്‍ സംഭരണശേഷിയുള്ള വരുണ്‍ എന്ന ജലപീരങ്കിയാണ് താല്‍ക്കാലിക വിശ്രമത്തിനായി ഗോദയില്‍ നിന്ന് പിന്‍മാറിയത്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലയില്‍ വരുണ്‍ ജലപീരങ്കിയാണ് ഉപയോഗിച്ച് വരുന്നത്.ഇതിന് നിറമുള്ള വെള്ളം നിറയ്ക്കാനായി 500 ലിറ്റര്‍ ശേഷിയുള്ള രണ്ട് ടാങ്കുകളും ഉണ്ട്.
ജലപീരങ്കി ഒരു തവണ ഉപയോഗിക്കുമ്പോള്‍ 13000 ലിറ്റര്‍ വെള്ളം പാഴാകുന്നുണ്ട്. ഒരു ദിവസം ഒരു കുടുംബം 500 ലിറ്റര്‍ ജലം ഉപയോഗിക്കുന്നുണ്ടെന്ന ഏകദേശ കണക്ക് നോക്കുമ്പോള്‍ 26 കുടുംബങ്ങള്‍ക്കുള്ള വെള്ളമാണ് ഒരു തവണത്തെ ഉപയോഗത്തിലൂടെ പാഴാകുന്നത്.
വരള്‍ച്ചയില്‍ വലയുന്ന കേരളത്തിന്റെ നെല്ലറ യില്‍ കര്‍ഷകര്‍ കൃഷിയും ഉപേക്ഷിച്ചിരിക്കുകയാണ്. രണ്ടാം വിള ഇറക്കരുതെന്ന് കളക്ടര്‍ നേരിട്ട് കര്‍ഷകരോട് ആവശ്യവും ഉന്നയിച്ചിരുന്നു. വെള്ളം ഉപയോഗിച്ചുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നിര്‍ദേശ്ശം നല്‍കിയിട്ടുണ്ട്.
അതേസമയം ശുദ്ധീകരിച്ച അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം മല്യയുടെ മദ്യക്കമ്പനിക്ക് പ്രതിദിനം നല്‍കുന്ന ജല അതോറിറ്റിയ്‌ക്കെതിരെ വിവാദം ഉയരുകയാണ്.

Comments