ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശക്തമായ മഴയെ തുടർന്നുണ്ടായ ദുരിതത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേർ മരിച്ചു. അൽമോറ ജില്ലയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ രണ്ട് പേർ നേപ്പാൾ സ്വദേശികളാണ്.
ഹിമാചൽ പ്രദേശിലും ശക്തമായ മഴ തുടരുകയാണ്. നഹാനിൽ നദിയിൽ കുടുങ്ങിയ രണ്ട് പേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ രാത്രിയുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. അസമിലും ഉത്തരാഖണ്ഡിലുമായി കുറഞ്ഞത് 11 പേർ മരിച്ചതായാണ് വിവരം. ജാർഖണ്ഡിലും ഉത്തർപ്രദേശിലും നദികൾ കരകവിഞ്ഞതോടെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ചില മേഖലകളിൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു.
പ്രളയസാധ്യത കണക്കിലെടുത്ത് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സ്കൂളുകൾ അടച്ചിട്ടു. ഉത്തരാഖണ്ഡിലാണ് മഴ ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത്.
അസമിലെ ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുകയും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാർഖണ്ഡിലും ഉത്തർപ്രദേശിലും കനത്ത ജാഗ്രത തുടരുകയാണ്.
അതിനിടെ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുതിയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.

Comments