ഹൈദരാബാദ്: മലേറിയ പ്രതിരോധ മരുന്നായ ക്ലോറോക്വിൻ കഴിച്ചതിനെ തുടർന്ന് അസുഖബാധിതയായ ഏഴു വയസ്സുള്ള പെൺകുട്ടി ആന്ധ്രാപ്രദേശിൽ മരിച്ചു. 52 പേർ ആശുപത്രിയിലും പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലുമായി ചികിത്സയിലാണ്. തെക്കൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ പോലവരം ജില്ലയിൽ നടന്ന സംഭവത്തില്‍ കുട്ടിയുടെ മരണകാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണ്.
തെലങ്കാനയുമായുള്ള അന്തർസംസ്ഥാന അതിർത്തിയിലെ പോലവരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിൽ 71 പേർക്കാണ് ആന്റി-മലേറിയ മരുന്ന് നൽകിയതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് അവരിൽ പലർക്കും അസുഖം ബാധിക്കുകയും, ഇതിനെത്തുടർന്ന് ഭരണകൂടം 29 പേരെ തെലങ്കാനയിലെ ആശുപത്രിയിലേക്കും 24 പേരെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി.
രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഏഴു വയസ്സുകാരി മാദവി ജമുനയാണ് മരുന്ന് കഴിച്ച് അസുഖബാധിതരായവരിൽ ഒരാൾ. ചികിത്സയിലിരിക്കെ കുട്ടി മരിച്ചതായി അധികൃതർ അറിയിച്ചു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നിലവിൽ സ്ഥിരതയുള്ളതാണ്. ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ ദിനേഷ് കുമാർ പറഞ്ഞു.
മൂന്ന് പീഡിയാട്രീഷ്യൻമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ ജില്ലാ ഭരണകൂടം നിയോഗിക്കുകയും, മെഡിക്കൽ ക്യാമ്പ് ആരംഭിച്ച് രോഗികളെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അപകടത്തിന്റെ സാഹചര്യങ്ങൾ, നൽകിവരുന്ന ചികിത്സ, ബാധിച്ചവരുടെ ആരോഗ്യനില എന്നിവയെക്കുറിച്ച് മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടറുമായും സംസാരിച്ച് വിവരങ്ങൾ തേടി.

Comments