കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും ഹുസൈൻ ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി.
മധു വധക്കേസിൽ ഹൈക്കോടതി കഴിഞ്ഞ മേയിലാണ് ശിക്ഷ വിധിച്ചത്. 12 പ്രതികൾക്ക് ജീവപര്യന്തം തടവും ഒരാൾക്ക് ഒരു വർഷം തടവും വിധിച്ചു. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. നാലാം പ്രതിയെയും 11-ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതി വിധിയും ഹൈക്കോടതി ശരിവച്ചു.
കുറ്റക്കാരായ 13 പ്രതികൾക്കെതിരെയും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഹായം തേടി മധുവിന്റെ കുടുംബം മുഖ്യമന്ത്രിയെയും കണ്ടിരുന്നു. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞിരുന്നു.
കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് മുക്കാലി ടൗണിൽ നിർത്തിയ സമയത്ത് ഹുസൈൻ മധുവിനെ ചവിട്ടിയെന്നും ആ ചവിട്ടിൽ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ താൻ മധുവിനെ ആക്രമിച്ചിട്ടില്ലെന്നും ആൾക്കൂട്ടത്തിനിടയിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു ഹുസൈന്റെ വാദം. ഇതിന് പിന്തുണയായി ദൃശ്യങ്ങളും ഹുസൈൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
2018 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. മോഷണക്കുറ്റം ആരോപിച്ച് മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി 13 പ്രതികൾക്ക് ഏഴ് വർഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. ഹൈക്കോടതിയിൽ നടന്ന അപ്പീൽ നടപടികളിലാണ് ശിക്ഷകൾ പിന്നീട് പരിഷ്കരിച്ചത്.

Comments