
തിരുവനന്തപുരം; പോലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ' കാവല്‍ കരുതല്‍' എന്ന പേരില്‍ പുതിയ പദ്ധതി.സ്റ്റേഷന് തലത്തില്‍ രൂപീകരിക്കുന്ന സമിതിയില്‍ എഡിജിപി തലത്തില്‍ വരെയുള്ള പൊലീസുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനി നേരിട്ട് പരാതി ബോധിപ്പിക്കാം.
പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗികവും വ്യക്തിപരവും സര്‍വ്വീസ് സംബന്ധവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണികയാണ് ലക്ഷ്യം.സര്‍ക്കുലറില്‍ പറയുന്നത് ഇതിലൂടെ മെച്ചപ്പെട്ട ജോലി സാഹചര്യം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ്.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷന് ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന സമിതിയില്‍ എസ്എച്ച്ഒ, റൈറ്റര്‍, ഒരു വനിതാ ഉദ്യോഗസ്ഥ എന്നിവരേക്കൂടാതെ അതത് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും പൊലീസ് അസോസിയേഷന് പ്രതിനിധിയും ഉള്‍പ്പെടും.
സമിതി യോഗം എല്ലാ വെള്ളിയാഴ്ചയും ചേരണം. പരാതികല്‍ ഈ യോഗത്തില്‍ ഉന്നയിക്കാം.അന്ന് തീര്്പ്പാക്കാന് കഴിയുന്നതാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കണം.പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കണം.






