
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ സഹായിച്ച ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ വാരിക്കോരി നല്കി. ബീഹാറിന് വികസനത്തിന് വന്‍ തുക അനുവദിച്ച ധനമന്ത്രി ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക ധന പാക്കേജും പ്രഖ്യാപിച്ചു.
മോദി സര്‍ക്കാരിനെ മൂന്നാമതും തെരഞ്ഞെടുത്തതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങിയ ബജറ്റില്‍ ബീഹാറില്‍ വിമാനത്താവളവും റോഡും ഹൈവേ വികസനവും മെഡിക്കല്‍ കോളേജും പ്രഖ്യാപിച്ചു. ബീഹാറില്‍ വ്യാപകമായി റോഡുകളും വിമാനത്താവളങ്ങളും അനുവദിക്കും.
ഹൈവേ വികസനത്തിന് 26,000 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാനും സഹായ നല്‍കുമെന്നും പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക ധനപാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15,000 കേടിയുടെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ബംഗലുരു - ഹൈദരാബാദ് ഇന്‍ഡസ്ട്രിയല്‍ കോറിഡോറും കര്‍ഷകര്‍ക്ക് പത്യേക സഹായവും പ്രഖ്യപാനത്തിലുണ്ട്.






