
ന്യൂഡല്‍ഹി : മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ് ഇടക്കാല ബജറ്റി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു.2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്, സർക്കാരിന്റെ് വരവും ചെലവും വ്യക്തമാക്കുന്ന നിർണായക രേഖയാണ്.
ബീഹാറിലെ റോഡ് പദ്ധതികൾക്കായി 26,000 കോടിരൂപയുടെ പദ്ധതികൾ.ബീഹാറില്‍ പുതിയ എയർപോർട്ടുകൾ, മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചു. ബീഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ഗയ, ബോധ്ഗയ ക്ഷേത്രങ്ങൾ നവീകരിക്കും. ബീഹാറിലെ 2400 മെഗാവാട്ടിന്റെ ഊർജ പ്ലാന്റിന് 21,400 കോടി.
ആന്ധ്രയുടെ മൂലധന ആവശ്യങ്ങൾ മനസിലാക്കുന്നുവെന്ന് ധനമന്ത്രി. ആന്ധ്ര വ്യവസായ വികനത്തിന് പ്രത്യേക സഹായം നൽകും. ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യാക വ്യാവസായിക ഇടനാഴി രൂപീകരിക്കും. ആന്ധ്രക്ക് 15,000 കോടി പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗര വികസനത്തിനാണ് 15000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയ്ക്കും പ്രത്യേക ഊന്നല്‍ നല്കിക്കൊണ്ടുളള ബഡ്ജറ്റിനെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം ഉയര്‍ത്തി.
അതേസമയം ഇന്നത്തെ സമ്പൂർണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തിൽ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിച്ചു. ആറ് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡിനെ നിർമല സീതാരാമന് മറികടന്നത്






