ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യങ്ങള്‍ക്ക് വന്‍ പ്രഖ്യാപനം. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ഇപിഎഫ് എന്റോള്‍മെന്റ് പിന്തുണ, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സ്റ്റൈപെന്റ് എന്നിവയും തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികളും പ്രഖ്യാപനത്തിലുണ്ട്. വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടി.
500 വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒരു കോടി വിദ്യാര്‍ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുക. 5000 രൂപ വീതം സ്റ്റൈപ്പന്റ് നല്‍കും. 6000 രൂപ ഒറ്റത്തവണയായി നല്‍കും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം ശതമാനം സ്റ്റൈപ്പന്റും കമ്പനികള്‍ വഹിക്കണമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. 5 വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് ഉദ്ദേശം. ഇതിനായി ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.
വിദ്യാഭ്യാസവായ്പ 10 ലക്ഷം രൂപയാക്കും. സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം. 80 കോടി ജനങ്ങള്‍ക്ക് ഗരീബ് കല്യാണ്‍ യോജന പ്രയോജനപ്പെടുത്തുന്നതായും പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ഇ- വൗച്ചറുകള്‍ അനുവദിക്കും.

Comments