
പാരിസ്: പാരിസ് ഒളിംപിക്സ് ഫുട്ബോളില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് തോല്‍വി. സമനിലയിലായെന്ന് കരുതിയ മത്സരം രണ്ട് മണിക്കൂർ നീണ്ട വാർപരിശോധനയ്ക്ക് ശേഷമാണ് അർജന്റീന പരാജയപ്പെട്ടത്.തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സീനിയർ ടീം നായകൻ ലയണൽ മെസ്സി. 'ഇൻസോലിറ്റോ' എന്ന് മെസ്സി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിക്കുകയായിരുന്നു. സ്പാനിഷ് വാക്കായ ഇൻസോലിറ്റോയുടെ അർത്ഥം അസാധാരണം, അപൂർവ്വം എന്നിങ്ങനെയാണ്.
മൊറോക്കയ്ക്കെതിരായ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ 106-ാം മിനിറ്റിലാണ് അർജന്റീന സമനില ഗോൾ നേടിയത്. മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചെന്ന് കരുതി. മത്സരം അവസാനിച്ചതിന് പിന്നാലെ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഓടിക്കയറുകയും ചെയ്തു. പിന്നാലെയാണ് വാർപരിശോധനയിൽ അർജന്റീനൻ താരം ക്രിസ്റ്റിയന്‍ മെദിന ഓഫ് സൈഡിൽ ആയിരുന്നുവെന്ന് കണ്ടെത്തിയത്.
മത്സരത്തില്‍ ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യന്‍ മെഡിനയാണ് അര്‍ജന്റീനയുടെ വിവാദ 'സമനില ഗോള്‍' നേടിയത്. പിന്നാലെ കാണികള്‍ ഗ്രൗണ്ട് കൈയ്യേറിയതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുശേഷം മത്സരം പുനഃരാരംഭിക്കുകയും മത്സരം മൂന്ന് മിനിറ്റ് കൂടെ നടത്തുകയും ചെയ്തു.തുടര്‍ന്ന് വാര്‍പരിശോധനയില്‍ അര്‍ജന്റീന നേടിയത് ഓഫ്സൈഡാണെന്ന് തെളിയുകയുമായിരുന്നു. ഇതോടെ 2-1 എന്ന സ്കോറില്‍ മൊറോക്കോ വിജയം സ്വന്തമാക്കി. ഗോള്‍ വീണ് ഒന്നര മണിക്കൂറിന് ശേഷമാണ് വാര് വിധി വന്നത്.







Comments