
സാന്റിയാഗോ: കേപ് വെര്‍ദെയുടെ 40 വയസുകാരന്‍ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ ചിലിയെത്തി. പ്രിമേറ ഡിവിഷന്‍ ലീഗിലെ കോളോ കോളോ ഫുട്‌ബോള്‍ ക്ലബിന്റെ താരമായാണു വൊസീഞ്ഞ ചിലിയിലേക്കു വിമാനം കയറിയത്.
ചിലിയിലെ ഏറ്റവും പ്രമുഖമായ ക്ലബാണു കോള കോള. ജൂലൈ 24 നാണ് അവര്‍ വൊസീഞ്ഞയെ സ്വന്തമാക്കിയെന്നു പ്രഖ്യാപിച്ചത്. ജോസിമര്‍ ഇവോറ ഡിയാസ് എന്നാണു വൊസീഞ്ഞയുടെ യഥാര്‍ഥ പേര്.
രേഖകള്‍ സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം താരത്തിന്റെ ചിലിയിലേക്കുള്ള വരവ് വൈകി. പ്രാദേശിക സമയം ഞായറാഴ്‌ച വൈകിട്ട് 8.35 നാണു വൊസീഞ്ഞ കയറിയ വിമാനം സാന്റിയാഗോ എയര്‍പോര്‍ട്ടിലിറങ്ങിയത്. കോളോ കോളോ ആയിരക്കണക്കിന് ആരാധകരാണു താരത്തെ സ്വാഗതം ചെയ്യാനെത്തിയത്. ലോകകപ്പില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് കുറിക്കാന്‍ കേപ് വെര്‍ദെ താരത്തിനായി. കേപ് വെര്‍ദെയുടെയും കന്നി ലോകകപ്പായിരുന്നു. ലോക ചാമ്പ്യനായ സ്‌പെയിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്തയതോടെയാണു വൊസീഞ്ഞ ശ്രദ്ധിക്കപ്പെട്ടത്. കരാര്‍ ഒപ്പിടും മുന്‍പേ വൊസീഞ്ഞയുടെ വരവ് കോളോ കോളോ ആഘോഷമാക്കിയിരുന്നു. താരം മൊറോക്കോയിലേക്കു പോകാന്‍ തീരുമാനിച്ചത് നിരാശയായി. പക്ഷേ വൊസീഞ്ഞ തീരുമാനം പുനപരിശോധിച്ചു.
പ്രിമേറ ഡിവിഷന്‍ ലീഗില്‍ താരങ്ങള്‍ക്ക് ജഴ്‌സിയില്‍ സര്‍ നെയിം മാത്രം വയ്‌ക്കാനാണ് അനുമതിയുള്ളത്. കരാര്‍ ഒപ്പിടുന്നതിനായി വൊസീഞ്ഞ ജഴ്‌സിയില്‍ പേരു പതിക്കുന്നതിന് ഇളവ് ആവശ്യപ്പെട്ടിരുന്നു. ലീഗ് സംഘാടകര്‍ അനുകൂല തീരുമാനമെടുത്തിട്ടും സാന്റിയാഗോയിലേക്കുള്ള യാത്ര വൊസീഞ്ഞ വൈകിപ്പിക്കുകയായിരുന്നു. ലോകകപ്പിനു മുന്‍പ് പോര്‍ചുഗീസ് രണ്ടാം ഡിവിഷന്‍ക്ല ബ്ബ് ജിഡി ഷാവേസിലാണ് കളിച്ചിരുന്നത്. അവിടെ വര്‍ഷം 50,000 യൂറോയായിരുന്നു പ്രതിഫലം. കോളോ കോളോ മാസം 45,000 ഡോളറാണ് താരത്തിന് വാഗ്‌ദാനം ചെയ്‌തത്.





Comments