
സൂറിച്ച്: ഫിഫ പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ ചടുല നീക്കവുമായി ജിയാനി ഇന്‍ഫാന്റിനോ. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണ തേടാനാണു പുതിയ നീക്കം. ട്രംപിന്റെ അടുത്തയാള്ക്കായുമായി ഇന്‍ഫാന്റിനോ ചര്‍ച്ച തുടങ്ങിയെന്നാണു സൂചന.
ഇന്‍ഫാന്റിനോയുടെ ''വേള്‍ഡ് കപ്പ് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍'' പാളിയതോടെയാണു പുതിയ സംഭവവികാസങ്ങള്‍. 2019 ലും 2023 ലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇന്‍ഫാന്റിനോയ്ക്ക് ഫിഫ നിയമപ്രകാരം ഒരു തവണ കൂടി മാത്രമേ മത്സരിക്കാനാകൂ. ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളുടെ നടത്തിപ്പ് സ്വകാര്യ നിക്ഷേപകര്‍ക്കു പങ്കാളിത്തമുള്ള കമ്പനിയുടെ കീഴിലാക്കാനുള്ള നീക്കമാണു ഫിഫയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്്.
വൈറ്റ് ഹൗസ് പാനലില്‍ അംഗമായിരുന്ന ഇന്ഫന്റീനയോടെ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡേറോ രാജി വയ്ക്കുകയും യുവേഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും വടക്കേ അമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളുടെ അസോസിയേഷന് കോണ്‍കാകാഫും എതിര്‍ത്തതോടെയാണ് ഇന്‍ഫന്റീനോയുടെ പിന്മാറ്റം. പുരുഷന്മാരുടെയും വനിതകളുടെയും ലോകകപ്പുകളുംക്ല ബ് ലോകകപ്പുകളും ഉള്‍പ്പെടെ ഫിഫയുടെ വാണിജ്യ ബിസിനസുകള്‍ 20 ശത കോടി ഡോളറിന്റെ ഒരു അനുബന്ധ കമ്പനിയാക്കി മാറ്റാനും 20% ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് നല്‍കാനുമായിരുന്നു ഇന്‍ഫന്റീനോയുടെ നീക്കം. ഡോണള്‍ഡ് ട്രംപിന്റെ മരുമകന് ജോഷ്വ കുഷ്നര്‍ സ്ഥാപിച്ച ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയാണു പ്രധാന നിക്ഷേപകര്‍. മറ്റ് അസോസിയേഷനുകള്‍ എതിര്‍ത്തതോടെ ഇന്‍ഫന്റീനോ പ്രതിക്കൂട്ടിലായി. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ലോകകപ്പ് ഉള്‍പ്പെടെ ബഹിഷ്കരിക്കുമെന്നു യുവേഫ വ്യക്തമാക്കി.
യുവേഫയുടെ തീരുമാനത്തെ പിന്താങ്ങി എ.എഫ്.സിയും കോണ്‍കകാഫും രംഗത്തെത്തി. ലോകകപ്പ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോര്ഡേറോയുടെ രാജി വയ്ക്കുകയും ചെയ്തു. 211 ഫുട്ബോള്‍ ഫെഡഷേറനുകളാണ് ഫിഫയുടെ കീഴിലുള്ളത്. അതില്‍ 55 എണ്ണം യുവേഫയുടേയും 47 എണ്ണം എഎഫ്സിയുടേയും 41 എണ്ണം കോണ്കകാഫിന്റെയും ഭാഗമാണ്. മൂന്ന് സംഘടനകളും എതിര്‍ത്തതോടെ ആകെയുള്ള 211 ഫെഡറേഷനുകളില്‍ 143 പേരും എതിരായി. അടുത്ത മാസം അഞ്ചിന് പോളണ്ടില്‍ ആരംഭിക്കുന്ന വനിതകളുടെ അണ്ടര്‍ 20 ലോകകപ്പാണ് അടുത്തു നടക്കാനിരിക്കുന്ന ഫിഫ ടൂര്‍ണമെന്റ്.





Comments