
തൃശൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുടെ തെരച്ചില്‍ 14 ാം ദിവസത്തിലേക്ക് കടന്നിരിക്കെ പൊങ്ങികിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാന്‍ കെല്‍പ്പുള്ള ഡ്രഡ്ജര്‍ ഷിരൂരില്‍ എത്തിക്കാനാണ് ശ്രമം. തിരച്ചില്‍ ഇന്നും തുടരണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളം. തൃശൂരില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച രണ്ടു ഡ്രഡ്ജറുകളില്‍ ഒന്നാണിത്. കനാലും പുഴകളും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഡ്രഡ്ജറാണ് ഇത്. ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെയാണെന്ന് അധികൃതര്‍ പറയുന്നു.
ആറു മീറ്റര്‍ ആഴത്തില്‍ വരെ ഇരുമ്പു തൂണ് താഴ്ത്തി പ്രവര്‍ത്തിക്കാനും കഴിയും. വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ആഴം കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രശ്നമില്ല. പക്ഷേ ഒഴുക്ക് നാലു നോട്ട്സ് കൂടിയാല്‍ ഡ്രഡ്ജര്‍ പ്രയാസമാകും.
വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഡ്രഡ്ജര്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഷിരൂരില്‍ വീണ്ടും റോഡ് അടച്ചിരിക്കുകയാണ്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് റോഡ് അടച്ചത്. ഇന്നലെ ദൗത്യം അവസാനിച്ചതിന് ശേഷം പാത തുറന്നു കൊടുത്തിരുന്നു. ഇന്നലെ ദൗത്യം അവസാനിച്ചതിന് ശേഷം പാത തുറന്നു കൊടുത്തിരുന്നു.
കര്‍ണാടകയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് നീക്കം. ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ ഉടന്‍ ഷിരൂരില്‍ എത്തും. സ്ഥലത്ത് യന്ത്രം അനുയോജ്യമാണോയെന്ന് പരിശോധിക്കും. പരിശോധന അവസാനിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.






