
പാരിസ് : പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ സമ്മാനിച്ച് മനു ഭാകർ- സരബ്ജ്യോത് സിങ്ങ് സഖ്യം. 10 മീറ്റർ എയർ റൈഫിളിൽ മിക്സഡ് വിഭാഗത്തിലാണ് ഇന്ത്യയുടെ മനു ഭാകർ- സരബ്ജ്യോത് സിങ്ങ് സഖ്യം വെങ്കലം നേടിയത്. ഇന്ത്യയുടെ തന്നെ റിഥം സങ്വാനും അർജുൻ സിങ് ചീമയും 10ാമതായും ഫിനിഷ് ചെയ്തു.
യോഗ്യത റൗണ്ടിൽ മൂന്നാമതായാണ് മനുവും സരബ്ജ്യോതും ഫിനിഷ് ചെയ്തത്. ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ – ലീ വുൻഹോ സഖ്യത്തെ തോൽപ്പിച്ചാണ് ഇരുവരും ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കെതിരെ 16-10 എന്ന സ്കോറിനാണ് മനു ഭാകറും സരഭ്ജോത് സിംഗും വെന്നിക്കൊടി പാറിച്ചത്.
ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ 18.8 എട്ട് പോയിന്റുകള്‍ക്കെതിരെ 20.5 നേടി കൊറിയക്കായിരുന്നു മുന്‍തൂക്കം .നാല് റൗണ്ടുകള്‍ വെടിവച്ചിട്ട് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ഇതിന് ശേഷം ആറാം റൗണ്ടില്‍ കൊറിയ കടന്നാക്രമിച്ചെങ്കിലും ഏഴാം റൗണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു. എട്ടാം റൗണ്ടും കൊറിയ നേടിയപ്പോള്‍ പിന്നീടങ്ങോട്ട് ശക്തമായ ആക്രമണം തുടര്‍ന്ന് വലിയ വെല്ലുവിളികളില്ലാതെ ഇന്ത്യന്‍ സഖ്യം വെങ്കലം വെടിവെച്ചിടുകയായിരുന്നു.






