
തന്റെ കിടപ്പ് മുറിയില്‍ മാതാപിതാക്കള്‍ ഒളിക്യാമറ വച്ചെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി 20 കാരി. ലി എന്ന യുവതിയാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.മാതാപിതാക്കള്‍ തന്രെ കിടപ്പ് മുറിയില്‍ ഒളിക്യാമറ സ്ഥപിച്ചെന്നും ഒരോ തവണ തെറ്റുകള്‍ വരുത്തുമ്പോഴും ഫോണ്‍ തറയില്‍ എറിയുമായിരുന്നുവെന്നും യുവതി പോലീസില്‍ നല്കിയി പരാതിയില്‍ വ്യക്തമാക്കിയട്ടുണ്ട്.
മാതാപിതാക്കളില്‍ നിന്നും താന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെന്നും വീട്ടില്‍ നിന്നും ഓടിപ്പോരുകയായിരുന്നെന്നും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ യുവതി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മാതാപിതാക്കളുടെ ആക്രമാസക്തമായ സമീപനം തന്നില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതുകൊണ്ടാണ് പണം ലാഭിക്കാനും സ്വതന്ത്രനാകാനും ബീജിംഗില്‍ പാര്‍ട്ട് ടൈം ജോലികള്‍ കണ്ടെത്താനുമായി താന്‍ പദ്ധതിയിട്ടതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍, തന്നെ കാണാനില്ലെന്ന് പരാതിപ്പെട്ട് തന്റെ മാതാപിതാക്കള്‍ 'ഒരു സീനുണ്ടാക്കാന്‍' ശ്രമിക്കുമെന്ന് കരുതിയതിനാലാണ് പോലീസില്‍ പരാതി നല്‍കാനെത്തിയതെന്നും യുവതി പറഞ്ഞു.
മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തി പോലീസ് തന്നെ പിടികൂടും മുമ്പ്, താന്‍ സ്വതന്ത്ര്യയും സുഖമായും ഇരിക്കുന്നെന്ന് പോലീസിനെ അറിയിക്കുകയും തന്റെ ഉദ്ദേശമായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥനായ ഷാങ് ചുവാന്‍ബിന്‍ യുവതിയെ ആശ്വസിപ്പിച്ചതായും അച്ഛനമ്മമാരുടെ പെരുമാറ്റം അവരുടെ കരുതല്‍ പ്രകടിപ്പിക്കുന്നതിനുള്ള തെറ്റായ രീതിയായിരുന്നെന്ന് അവളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചതായും സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുവാന്‍ബിന്‍ ലിയുടെ മാതാപിതാക്കളെ ബന്ധപ്പെടുകയും മകള്‍ക്ക് വീട്ടില്‍ കൂടുതല്‍ സ്വാന്ത്ര്യവും ബഹുമാനം നല്കാന് ആവശ്യപ്പെട്ടു. ഒപ്പം ലിയുടെ മുറിയില്‍ സ്ഥാപിച്ച ഒളിക്കാമറ മാറ്റാന്‍ ലിയുടെ മാതാപിതാക്കള്‍ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ലി തന്റെ വീട്ടിലേക്ക് തിരിച്ച് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.






