
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതരാണ് നൂബിനും ബിന്നിയും. കുടുംബവിളക്ക് സീരിയലില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് നൂബിന്. ഗീതാഗോവിന്ദത്തില്‍ ഗീതാഞ്ജലിയായി എത്തിയത് ബിന്നിയാണ്. അപ്രതീക്ഷിതമായാണ് ബിന്നി അഭിനയ മേഖലയിലേക്ക് എത്തിയത്. വിവാഹ ശേഷമായിരുന്നു ബിന്നി അഭിനയിച്ച് തുടങ്ങിയത്. സാജന് സൂര്യയ്ക്കൊപ്പമുള്ള സ്ക്രീന്‍ കെമിസ്ട്രി ഇതിനകം തന്നെ ഹിറ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ നൂബിനും ബിന്നിയും പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. രസകരമായൊരു പോസ്റ്റുമായെത്തിയിരിക്കുകയാണ് ഇരുവരും.
കാറില്‍ പോവുന്നതിനിടെ വഴിയില്‍ നൂബിന്റെ പുതിയ സീരിയലിന്റെ കട്ടൗട്ട് കണ്ടു. ഗായത്രീദേവി എന്റെ അമ്മ എന്ന പരമ്പരയുടെ ബോര്‍ഡായിരുന്നു റോഡ് സൈഡില്‍ ഉണ്ടായിരുന്നത്. മാത്തന് മാത്തന് എന്ന് പറഞ്ഞ് വിളിച്ച് കൂവുകയാണ് ബിന്നി. അന്ത ആള് തന്നെ ഇന്ത ആള് എന്നും പറയുന്നുണ്ടായിരുന്നു. ദേ അവിടെയും മാത്തന്, ഇവിടെയും മാത്തന്. മാത്തന് വല്ലാണ്ടങ്ങ് വളര്‍ന്ന് പോയി എന്നായിരുന്നു ബിന്നി കുറിച്ചത്. സഹതാരങ്ങളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.
സൂപ്പര്‍ സൂപ്പറെന്നായിരുന്നു കെകെ മേനോന്റെ കമന്റ്. ദേവ, നിരഞ്ജന് നായര്‍, സാജന് സൂര്യ, ഗിരിധര്‍ തുടങ്ങിയവരെല്ലാം സ്നേഹം അറിയിച്ചെത്തിയിട്ടുണ്ട്. കുമ്പിടിയാ അവിടേം കണ്ടി, ഇവിടെയും കണ്ടു. അയ്യോടാ ചേച്ചിയുടെ സന്തോഷം നോക്കിക്കേ, എങ്കേ പാത്താലും നീ ഇങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകള്‍.






