
റിയാദിലെ ‘ഐൻ ഹീത്ത്’ ഗുഹയിലെ ജലാശയത്തിലേക്ക് പാറയിടിഞ്ഞ് വീണ് വിദേശി പൗരൻ മരിച്ചു, മൂന്നുപേർക്ക് പരിക്കേറ്റു. നഗരകേന്ദ്രത്തിൽനിന്ന് 35 കിലോമീറ്റർ അകലെ സുലൈ പർവതനിരയ്ക്ക് ചുവട്ടിലാണ് ‘ഐൻ ഹീത്ത്’ എന്ന ജലം നിറഞ്ഞുകിടക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ ഗുഹ നിലകൊളളുന്നത്. ഇതിനകത്ത് ഇറങ്ങി നീന്തികളിക്കുന്നതിനിടെയാണ് പാറയിടിഞ്ഞ് വീണ് യമനി പൗരൻ മരിച്ചത്.
400 അടിയിലേറെ ആഴമുള്ള ഗുഹാന്തർഭാഗത്തെ ജലാശയത്തിൽ നാലുപേരും നീന്തുന്നതിനിടെ അപ്രതീക്ഷിതമായി പാറ ഇടിഞ്ഞുവീഴുകയായിരുന്നു. ഗുഹയുടെ മുകൾ ഭാഗത്ത് നിന്ന് അടർന്ന ഒരു പാറക്കഷണം ഒരാളുടെ മുകളിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു. തുടര്ന്ന് സിവിൽ ഡിഫൻസിെൻറയും പൊലീസിെൻറയും നേതൃത്വത്തിൽ സുരക്ഷാസേനകൾ എത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.






