
മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി. നല്ല വേവിച്ച കപ്പയ്ക്കൊപ്പം കുടംപുളി ഇട്ട മത്തിക്കറി കൂട്ടാത്തതായി ആരും ഉണ്ടാകില്ല. രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും മത്തി മുന്നില്‍ തന്നെയാണ്. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിലെ ഈ പ്രമാണി 10 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള തീരക്കടലിലാണ് കൂടുതലായും കണ്ടു വരുന്നത്. വൈറ്റമിന്‍ ഡി, എ, ബി 12, പ്രോട്ടീന്‍ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്.
കൂടാതെ മത്തി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മത്തി പതിവായി ഡയറ്റില്‍ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിന്‍ ഡിയും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്കും ഓര്‍മശക്തിക്കും മത്തിയില്‍ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യത്തിനും മത്തി സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
കറിവെച്ചും വറുത്തുമാണ് സാധാരണ മത്തി കഴിക്കുക. കൂടാതെ മത്തിയില്‍ നിന്ന് മീനെണ്ണയും ഉല്പാദിപ്പിക്കുന്നുണ്ട്. വള്ളങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനും ലിപ്സ്റ്റിക്ക്, നെയില്‍ പോളിഷ്, പെയിന്റ്, ചില ആഭരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും മീനെണ്ണ ഉപയോഗിക്കുന്നുണ്ട്. തല വല്ലാതെ പുകഞ്ഞു തുടങ്ങുന്നുണ്ടോ? ഒരൊറ്റ ശീലം കൊണ്ട് മുഴുവന്‍ സ്ട്രെസും ഡിലീറ്റ് ചെയ്യാം. ജൂണ്‍-ജൂലൈ മാസങ്ങളാണ് മത്തിയുടെ പ്രജനന കാലം എന്ന് പറയുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവ മുട്ടയിടുക. ഒരു പെണ്‍മത്തി ശരാശരി അര ലക്ഷം വരെ മുട്ടയിടാറുണ്ടത്രേ. കാലവര്‍ഷമാകുന്നതോടെ ഉള്‍ക്കടലില്‍ നിന്ന് തീരക്കടലിലേക്ക് വരും.






