
ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവധ സംസംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിക്കുന്നത് പരിഗണയില്‍ ആണെന്നും അക്കൂട്ടില്‍ കേരളവും ഉണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ആരോഗ്യമേഖലയില്‍ കേരളം വളരെ പുരോഗതി കൈവരിച്ചതെന്നും ചൂണ്ടിക്കാട്ടിയ ജോണ്‍ ബ്രിട്ടാസ് എംപി എംയിംസ് അനുവദിക്കുമോ എന്നതിയില്‍ വ്യക്തമായ മറുപ്ടി വേണമെന്നും ആവശ്യപ്പെട്ടു. വളരെ കാലമായുള്ള കേരളത്തിന്റെ ആവശ്യമെന്നും വിവേചന പരമായ സമീപനമൊണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു.കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണയിലെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി ജെപി നദ്ദ നല്കിയ മറുപടി.
അതേ സമയം ബജറ്റില്‍ ഇത്തവണയും എയിംസ് അനുവദിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഉയര്‍ത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ കഴിഞ്ഞ ദിവസം അദ്ദേഹം തയാറായിരുന്നില്ല.






