
പാരീസ് : പാരീസ് ഒളിംപിക്സില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് വിനേഷ് ഫോഗട്ടിന്റെ അയോഗ്യത. ഭാര പരിശോധനയിലായിരുന്നു വിനേഷിന് തിരിച്ചടി നേരിട്ടത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഇന്ന് രാവിലെ ആയിരുന്നു ഭാരപരിശോധന. ഒരൊറ്റ ദിവസം കൊണ്ട് വിനേഷിന്റെ ഭാരത്തില്‍ എങ്ങനെയാണ് ഈ മാറ്റമുണ്ടായതെന്നും തിരിമറി നടന്നിട്ടുണ്ടോ എന്ന ചോദ്യവുമുയര്‍ത്തി വിമര്‍ശനമുന്നയിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കായികപ്രേമികള്‍.
Vinesh Phogat was disqualified from the Paris Olympics 2024 just before her Women's 50kg gold medal match due to being a few grams overweight.
She was set to face USA's Sarah Ann Hildebrandt.— Ravindra Mishra (@ravindramk225) August 7, 2024
ഇന്നലെ വൈകിട്ട് രണ്ട് കിലോ കൂടുതൽ ആയിരുന്നു. രാത്രി ഉറക്കമിളച്ചു, ജോഗിംഗ്,സ്കിപ്പിംഗ്, സൈക്ലിംഗ് ചെയ്ത് ഭാരം കുറയ്ക്കാൻ ശ്രമിച്ചു എന്നാണ് വിവരം. ഭാരപരിശോധന നടത്താൻ കുറച്ചുകൂടി സമയം വേണമെന്ന് ഇന്ത്യൻ ഡെലിഗേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കേൾക്കാൻ തയ്യാറായില്ല. നടപടിക്കെതിരെ പുനപരിശോധനയ്ക്ക് സാധ്യതയില്ല. അയോഗ്യത വിവരം വിനേഷിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു.
Heartbreaking.
Very sad. #VineshPhogat disqualified from #ParisOlympics ahead of #final gold medal #wrestling bouthttps://t.co/3G4RST9mKN pic.twitter.com/20pDSipCtY— Mathew Thomas (@OMRcat) August 7, 2024
വിനേഷ് ഫോഗാട്ടിന്റെ അയോഗ്യത സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രി 3 മണിക്ക് ലോക്സഭയിൽ പ്രസ്താവന നടത്തും. അയോഗ്യയാക്കിയതോടെ വിനേഷ് ഫോഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോഗ്യയാക്കിയത്. സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്.






