ന്യൂഡല്‍ഹി : ടോക്കിയോ, പാരിസ് ഒളിംപിക്സുകളിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസവും മലയാളി താരവുമായ പി ആര് ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. പാരിസ് ഒളിംപിക്സോടെ വിരമിച്ച താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്കിയ സംഭാവനകള്‍ മാനിച്ചാണ് തീരുമാനം.
ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ് 16–ാം നമ്പർ ജഴ്സി പിൻവലിക്കുന്നതെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് വ്യക്തമാക്കി. ജൂനിയർ ടീമിൽ 16–ാം നമ്പർ ജഴ്സി തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഹോക്കി ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ താരങ്ങളെല്ലാം ശ്രീജേഷിന്റെ പേരും 16–ാം നമ്പറും രേഖപ്പെടുത്തിയ ചുവന്ന ജഴ്സിയണിഞ്ഞാണ് പങ്കെടുത്തത്.
താരത്തിന്റെ് വിടവാങ്ങല്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നൽകി. ഹോക്കി താരത്തിന് വിടവാങ്ങൽ ചടങ്ങ് ഇരിക്കുന്നത് ചരിത്രത്തിൽ ആദ്യമെന്ന് മുൻ പരിശീലകൻ ഹരേന്ദ്രസിങ് പറഞ്ഞു. ശ്രീജേഷിനെ ഇന്ത്യയുടെ ജൂനിയർ ഹോക്കി ടീം പരിശീലകനായി നിയമിച്ചു.

അതേസമയം പാരിസ് ഒളിംപിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസവും മലയാളിയുമായ പി ആര് ശ്രീജേഷ് പുതിയ ലക്ഷ്യത്തിനൊരുങ്ങുകയാണ്. ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകുമെന്ന് ഹോക്കി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ദൗത്യത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജേഷ്.
വിരമിച്ചതിനുശേഷം പരിശീലനാവുക എന്നതുതന്നെയായിരുന്നു തന്റെ തീരുമാനമെന്നാണ് ശ്രീജേഷ് പറയുന്നത്. പരിശീലക കരിയറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പാത പിന്തുടരാനാണ് തന്റെ ആഗ്രഹമെന്നും ശ്രീജേഷ് തുറന്നുപറഞ്ഞു. ദ്രാവിഡിനെ പോലെ ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിച്ച് തുടങ്ങണമെന്ന് പറഞ്ഞ താരം തന്റെ വ്യക്തമായ കാഴ്ചപ്പാടും ഘട്ടം ഘട്ടമായുള്ള പദ്ധതിയും മാധ്യമങ്ങളോട് വിശദീകരിച്ചു.
ഈ വര്‍ഷത്തോടെ പരിശീലക കരിയര്‍ ആരംഭിക്കാമെന്നാണ് കരുതുന്നത്. 2025ല്‍ ജൂനിയര്‍ ഹോക്കി ലോകകകപ്പ് വരാനിരിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സീനിയര്‍ ടീമിനും ലോകകപ്പ് കളിക്കേണ്ടിവരും. അപ്പോള്‍ 2028ഓടെ എനിക്ക് 20 മുതല്‍ 40 കളിക്കാരെ തയ്യാറാക്കാന്‍ സാധിക്കും. '2029ല്‍ 15 മുതല്‍ 20 താരങ്ങളെയും 2030ല്‍ ഏകദേശം 30-35 താരങ്ങളെയും സീനിയര്‍ ടീമിലെത്തിക്കാം. 2032ഓടെ ചീഫ് കോച്ചിന്റെ സ്ഥാനത്തേക്ക് ഞാന്‍ പൂര്‍ണമായും തയ്യാറാവും. 2036ലെ ഒളിംപിക്സ് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നതെങ്കില്‍ എനിക്ക് ഇന്ത്യന്‍ കോച്ച് ആവണം', ശ്രീജേഷ് വ്യക്തമാക്കി.

Comments