
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയ്‌ക്കു മുന്നോടിയായി ഇന്ത്യന്‍ ടീം കൊളംബോയിലെത്തി. മധ്യനിര ബാറ്റര്‍ സായ് സുദര്‍ശന്‍ ടീമിനൊപ്പം യാത്ര ചെയ്‌തിട്ടില്ല. ഇന്ത്യ എ പരമ്പരയ്‌ക്കിടെയേറ്റ കാല്‍പ്പാദത്തിനു പരുക്കേറ്റ താരം കായിക ക്ഷമത നേടിയില്ല.
ഫിറ്റ്‌നസ്‌ക്ല ിയറന്‍സ് ലഭിക്കുന്നതിന് വിധേയമായാണ് സുദര്‍ശനെ ടീമിലേക്ക് തെരഞ്ഞെടുക്കുക. 15 നു ഗാലിലാണ് ഒന്നാം ടെസ്‌റ്റ് തുടങ്ങുക. ഏഴിന് തുടങ്ങുന്ന മൂന്ന് ദിവസത്തെ പരിശീലന മത്സരത്തില്‍ സുദര്‍ശന്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്. സുദര്‍ശന് കളിക്കാനായില്ലെങ്കില്‍ മറ്റൊരു ഇടംകൈയന്‍ ബാറ്ററായ ദേവ്‌ദത്ത് പടിക്കലിന് ഇടം ലഭിച്ചേക്കും. ശ്രീലങ്ക എ ടീമിനെതിരായ മത്സരങ്ങളില്‍ 67, 94 എന്നിങ്ങനെ റണ്ണെടുക്കാന്‍ കര്‍ണാടക മലയാളിയായ പടിക്കലിനായി.
നായകന്‍ ശുഭ്‌മന്‍ ഗില്‍, കോച്ച് ഗൗതം ഗംഭീര്‍ എന്നിവര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. പരുക്കേറ്റ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് ടെസ്‌റ്റ് പരമ്പര നഷ്‌ടമാകും. പകരക്കാരനായി ജമ്മു കശ്‌മീരിന്റെ പേസര്‍ ഔഖിബ് നബിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് രഞ്‌ജി ട്രോഫി സീസണുകളിലായി 104 വിക്കറ്റുകള്‍ വീഴ്‌ത്തിയ നബി ജമ്മു കശ്‌മീരിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ മാത്രം 60 വിക്കറ്റെടുക്കാന്‍ നബിക്കായി.





Comments