
അഹമ്മദാബാദ് ; ഗുജറാത്തില്‍ രണ്ട് നായ്ക്കളും രണ്ട്് സിംഹങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.
പ്രശസ്തമായ ഗിര്‍ ദേശീയ ഉദ്യാനത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ അമ്രേലിയിലെ സവര്കുണ്ഡ്ലയിലെ പശുത്തൊഴുത്തിന് സമീപമാണ് നാല് മൃഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
സംഭവം നടന്നതാവട്ടെ ഞായറാവ്ച്ച രാത്രിയായിരുന്നു. ഗേറ്റില്‍ സ്ഥാപിച്ചിരുന്ന സിസടിവിയിലാണ് സംഭവം പതിഞ്ഞട്ടുള്ളത്. എന്നാല്‍ ഗേറ്റിന് മറുവശത്തായി രണ്ട് നായക്കളെ കണ്ട് സിംഹങ്ങള്‍ പശുത്തൊഴുത്തിലേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.






