
ഇടുക്കി; ഇടുക്കി സേനാപതി വെങ്കലപ്പാറയില്‍ തോട്ടം തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിനി വാസന്തി.ാണ് മരണപ്പെട്ടത്. ലമൂര്‍ സിംഗ് ദുര്‍ഗേ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മര്‍ദനമേറ്റാണ് യുവതി മരണപ്പെട്ടതായിയാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
മധ്യപ്രദേശ് സ്വദേശിയാണ് ലമൂര്‍ സിംഗ് ദുര്‍വേ. ഇയാളെ ഉടുമ്പന്‍ചോല പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സേനാപതി വെങ്കലപാറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിച്ച് വഴക്കു കൂടി എന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്നുള്ള മര്‍ദനത്തില്‍ യുവതിയുടെ വാരിയെല്ല് തകര്‍ന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.






