
മലയാള സിനിമയിലെ പിന്നാമ്പുറ കഥകളും ഞെട്ടിക്കുന്ന വിവരങ്ങളും തുറന്നു കാണിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നടിമാർക്ക് നേരെ കടുത്ത ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്നും നീതി നിഷേധത്തിനെതിരെ സംസാരിച്ചതിന് ഡബ്ല്യുസിസി സംഘടനയിലെ അംഗങ്ങള്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരു നടിക്ക് മാത്രം അവസരങ്ങള്‍ തുടരെ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ നടി മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. ഇത്തരം അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്നും ഈ നടി പറഞ്ഞു. ഇൻഡസ്ട്രിയിലെ പുരുഷൻമാർക്കെതിരെ ഈ നടി മനപ്പൂർവം സംസാരിക്കാതിരിക്കുകയാണ്, മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ ലക്ഷ്യം മാത്രമാണ് ഇതിന് കാരണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ വിമർശിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘‘ഈ നടിയുടെ പേര് പുറത്ത് വിടേണ്ടതായിരുന്നു. ആ സ്ഥാപക അംഗത്തിന്റെ പേര് പുറത്ത് വിടണമായിരുന്നു. അത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. ഇവിടെയുള്ള സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയർത്താൻ വേണ്ടിയാണ് ഹേമ കമ്മിറ്റിയും ഡബ്ല്യുസിസിയും രൂപീകരിച്ചത്.
അതിന് മുന്നില്‍ നിന്നവർ ഇപ്പോള്‍ സഹകരിക്കുന്നില്ലെങ്കില്‍ അവരുടെ പേര് പറയണം. അവരുടെ പേര് പോലും ആരും പറയുന്നില്ല. അപ്പോള്‍ ഇവർ ആരെയാണ് ഭയപ്പെടുന്നത്. എല്ലാത്തിനും എല്ലാവർക്കും ഒരു രഹസ്യവും മൂടി വെക്കലും. ഭാഗ്യലക്ഷ്മിയെ പോലെ പ്രതികരിക്കാൻ പറ്റുമോ എന്ന് ചോദിച്ചാല്‍ ഭാഗ്യലക്ഷ്മി ഒന്നുമാവാതിരുന്ന സമയത്തും പ്രതികരിച്ച ആളാണ്. ഞാൻ ഡബ്ല്യുസിസിയിലെ അംഗമല്ല. എന്നെ അവർ അതില്‍ കൂട്ടിയിട്ടും ഇല്ല. എനിക്കതിന് താല്പര്യവുമില്ല.
ഡബ്ല്യുസിസി അംഗമല്ലാതിരുന്നിട്ടും ഞാൻ ജോലി ചെയ്തിട്ട് അഞ്ച് വർഷം കഴിഞ്ഞു. പക്ഷെ ഞാനത് വിഷയമായി കാണുന്നില്ല. ഏകദേശം അമ്പത് വർഷം ഈ രംഗത്ത് ജോലി ചെയ്തതില്‍ ഞാൻ സന്തോഷവതിയാണ്. പത്ത് പേർക്ക് വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നല്ലോ എന്ന ആത്മസംതൃപ്തി എനിക്കുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയോടൊപ്പം നിന്നത് കൊണ്ടാണ് എനിക്ക് ജോലി നിഷേധിക്കപ്പെടുന്നത്. ഇവിടെയുള്ള കുറേ രാജാക്കൻമാർ കുറ്റവാളിയോടൊപ്പമാണ് നില്‍ക്കുന്നത്....’’ഭാഗ്യലക്ഷ്മി പറയുന്നു.
അതിജീവിതക്ക് ഒപ്പം നിന്നത് കൊണ്ടാണ് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതെന്ന് ഭാഗ്യലക്ഷ്മി
#HemaCommitteeReport #MalayalamCinema #WomenWorkingConditions #KeralaHighCourt #NewsHourPosted by Asianet News on Monday 19 August 2024
‘‘ലൈംഗികമായി വഴങ്ങുന്നവർക്ക് മാത്രമാണ് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നത്. പരാതി പറയുന്നവരെ ഫീല്‍ഡ് ഔട്ടാക്കുന്നു. ഒരു പ്രമുഖ സംവിധായകനെതിരെയും റിപ്പോർട്ടില്‍ ശക്തമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹേമ കമ്മിറ്റിയുടെ മുമ്പാകെ മൊഴി നല്കിയ വ്യക്തിയാണ് താനും. മുഴുവൻ സിനിമ മേഖലകളിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമ മേഖലയില്‍ ഇതൊക്കെയാണ് നടക്കുന്നതെന്ന് ഇപ്പോള്‍ കണ്ടെത്തി. ഇനി എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിലും വ്യക്തത ആവശ്യമാണ്. ചിലരുടെ സംസാരവും പെരുമാറ്റവും പലപ്പോഴും അപമാനിക്കുന്ന തരത്തിലാണ്.
അനുഭവിക്കുന്ന കാര്യങ്ങള്‍ പുറത്ത് പറയാൻ സ്ത്രീകള്‍ തയ്യാറാകുന്നില്ല. അതുകൊണ്ടാണ് അവർ രേഖാമൂലം പരാതി നല്‍കാത്തത്. 50,000 -ഓളം കലാകാരന്മാർ ജോലി ചെയ്യുന്ന ഇടമാണ് സിനിമ മേഖല. മറ്റ് മേഖലകള്‍ പോലെയല്ല, ഇവിടെ ഒരാള്‍ക്ക് ഒരാളെ വേണ്ടായെന്ന് പറയാൻ വളരെ എളുപ്പമാണ്. ഒരു സ്ത്രീയ്ക്ക് ഒരു പ്രശ്നം വന്നാല്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. പക്ഷേ അത് ഇവിടെ ഉണ്ടാകുന്നില്ല. നടിക്കെതിരെ ഒരും സംഭവമുണ്ടായപ്പോള്‍ അവളോടൊപ്പം എത്ര പേരാണ് നിന്നത്....’’ ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഒട്ടനവധി നാടകീയ മുഹൂർത്തങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ വിഷയത്തില്‍ പ്രതികരിക്കേണ്ടതായി വരും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ സർക്കാർ സ്വീകരിക്കുന്ന നടപടികളും നിർണായകമാണ്.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നടിമാർക്കെതിരെയും നടിമാരുടെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെയും ലൈംഗികാതിക്രമങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ട്.
'നമ്മൾ നിരീക്ഷണത്തിലാണ് എന്ന ഭയം എല്ലാവര്ക്കും ഉണ്ടാകണം': ഭാഗ്യലക്ഷ്മിനമ്മൾ നിരീക്ഷണത്തിലാണ് എന്ന ഭയം എല്ലാവര്ക്കും ഉണ്ടാകണം: ഭാഗ്യലക്ഷ്മി
#HemaCommitteeReport #Hemacommittee #Malayalamfilmindustry #Womenrights #Malayalamcinema #AMMA #WCC #Womenartists #KeralaNewsPosted by Asianet News on Monday, August 19, 2024






