
പിറന്നാല്‍ ദിനത്തില്‍ എല്ലാവരും കേക്ക് കട്ട് ചെയ്യാറുണ്ട്.പലരുചിയിലും പല രൂപത്തിലും തീം അടിസ്ഥാനത്തിലുമൊക്കെ ഇന്ന് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ ബിരിയാണി പ്രിയനായ ഭര്‍ത്താവിന് ഒരു വെറൈറ്റി കേക്ക് സമ്മാനിച്ച ശര്‍മില എന്ന യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കയ്യടി നേടുന്നത്.
പിറന്നാള്‍ ദിനം അവര്‍ക്ക് ഏറ്റവും സന്തോഷം കിട്ടുന്നതു സമ്മാനമായി നല്‍കുകയാണ് ഏറ്റവും മികച്ച തീം. ബിരിയാണി പ്രിയനായ ഭര്‍ത്താവിന് ഇതിലും മികച്ച ട്രീറ്റ് മറ്റെന്താണ്. എന്തായാലും ശര്മിലയുടെ ഐഡിയ സോഷ്യല്‍മീഡിയ മൊത്തത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്. കേക്ക് എന്ന വിഭവത്തെ ഇത്തരത്തില്‍ ഒരു മികച്ച ആശയമാക്കിയ യുവതിയുടെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ച് നിരവധി ആളുകള്‍ കമന്റുമായി എത്തിയത്.






