
ബെര്‍ലിന്‍:പുഡ്ബോള് ലോകത്തെ ഞെട്ടിച്ച ജര്‍മന്‍ ദേശീയ ടീം നായകനും ബാഴ്സലോണ താരവുമായി ഇല് കെ ഗുണ്ടോഗന്. അന്താരാഷ്ട്ര ഫോഡ്ബോളില് നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ക്ലബ് ഫുഡ്ബോളില്‍ തുടര്‍ന്നും കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2011 മുതല്‍ ജര്‍മന്‍ ദേശീയ ടീമില്‍ കളിക്കുന്ന ഗുണ്ടോഗന് ഇത്തവണ ജര്‍മനിയില്‍ അരങ്ങേറിയ യൂറോ കപ്പില്‍ ടീമിന്റെ നായകനായിരുന്നു. ജര്‍മനിയെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം ക്വാര്‍ട്ടര്‍ വരെ എത്തുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. 82 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. 19 ഗോളുകളും നേടി. ജര്‍മനിക്കൊപ്പം കിരീട നേട്ടങ്ങള്‍ ഒന്നുമില്ല.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാന്‍ ആലോചനയിലായിരുന്നു. എന്റെ ദേശീയ ടീം കരിയര്‍ അവസാനിപ്പിക്കാമെന്ന തീരുമാനത്തില്‍ ഒടുവില്‍ ഞാന്‍ എത്തി. ജര്‍മനിക്കായി 82 മത്സരങ്ങള്‍ ഞാന്‍ കളിച്ചു.



