
തിരുവനന്തപുരം: രഞ്ജിത്തിനെതിരേ അന്വേഷണം ഇല്ലെന്ന് രാവിലെ നിലപാട് എടുത്ത സാംസ്ക്കാരിക മന്ത്രി നിലപാടില്‍ ചെറിയ അയവ് വരുത്തുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റില്‍ തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ല എന്ന് രേഖപ്പെടുത്തി. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രഞ്ജിത്തിന്റെ രാജിക്കായി സ്വന്തം മുന്നണിയില്‍ നിന്നു തന്നെ ആള്ക്കാര് രംഗത്ത് വന്നതോടെയാണ് സാംസ്ക്കാരികമന്ത്രി സാമൂഹ്യമാധ്യമങ്ങളിലൂടെ നിലപാട് മയപ്പെടുത്തിയത്. രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത്ത് ഇന്ത്യയിലെ തന്നെ പ്രഗത്ഭനായ വ്യക്തിയാണ് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ രാജിക്കായുള്ള മുറവിളി ശക്തമായി മാറിയിട്ടുണ്ട്. നേരത്തേ സാംസ്ക്കാരിക മന്ത്രിക്ക് പിന്നാലെ ഇടതുപക്ഷത്തെ വിവിധ സംഘടനകളും യുവജന സംഘടനകളും രഞ്ജിത്തിനെതിരേ രംഗത്ത് വന്നിരുന്നു.
രഞ്ജിത്തിനെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന് നേരത്തേ സിപിഐ യുടെ വനിതാനേതാവും കേന്ദ്രക്കമ്മറ്റിയംഗവുമായ ആനിരാജ പറഞ്ഞു. രഞ്ജിത്തിന് എതിരായി ശക്തമായ നടപടിവേണമെന്ന് എഐവൈഎഫും പറഞ്ഞു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്. രഞ്ജിത്തും സാംസ്ക്കാരികവകുപ്പ് മന്ത്രിയും രാജി വെയ്ക്കണമെന്നായിരുന്നു വി.ഡി. സതീശന്റെ ആവശ്യം.




