
കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വച്ച് ലോ കോളേജ് വിദ്യാർഥികളുടെ പ്രതിഷേധം. അച്ഛൻ ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. അതേസമയം താര സംഘടനയായ 'അമ്മ'യുടെ നാളെ നടത്താനിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു.
നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന് സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്.






