
മധുരത്തിന്റെ അമിതമായ ഉപയോഗമാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. മിതമായി ഉപയോഗിച്ചാല്‍ മധുരം പലപ്പോഴും വില്ലനാകില്ല.
പഞ്ചസാരയും ശര്‍ക്കരയും ആവശ്യാനുസരണം മാത്രം ഉപയോഗിച്ച് തയാറാക്കാവുന്ന പോഷക സമൃദ്ധമായ മധുരപലഹാരങ്ങളില്‍ ഒന്നാണ് ഡ്രൈഫ്രൂട്ട്സ് കുക്കീസ്
ആവശ്യമുള്ള സാധനങ്ങള്‍
1. പീനട്ട് ഓയില്‍ - അരക്കപ്പ്
2. നേന്ത്രപ്പഴം - 2 -3 (ഗ്രൈന്‍ഡ് ചെയ്തെടുത്തത്)
3. വാനില - 1 ടീസ്പൂണ്‍
4. ഉപ്പ് - അര ടീസ്പൂണ്‍
5. ഓട്സ് (റോള്‍ഡ്) - ഒന്നരക്കപ്പ്
6. ഓട്സ് ബ്രാന് - അരക്കപ്പ്
7. ഉണക്കമുന്തിരി, ഈന്തപ്പഴം, ആപ്രിക്കോട്ട്, കിവി - ഒന്നരക്കപ്പ് (ചെറുതായി മുറിച്ചത്)
തയാറാക്കുന്ന വിധം:
* പിനട്ട് ഓയില്‍ നേന്ത്രപ്പഴവുമായി മിക്സ് ചെയ്യുക. പിന്നീട് വാനിലയും ഉപ്പും ചേര്‍ക്കുക.
* റോള്‍ഡ് ഓട്സ്, ഓട്സ് ബ്രാന്, ഡ്രൈ ഫ്രൂട്ട്സ്, നട്സ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
* യോജിപ്പിച്ചു വച്ചിരിക്കുന്ന മിശ്രിതം ഉരുണ്ട ടേബിള്‍സ്പൂണ്‍ ഉപയോഗിച്ച് കുക്കിം ഷീറ്റില്‍ വച്ചതിനു ശേഷം ചെറുതായി പരത്തുക. ഇതിനു ശേഷം 350 ഡിഗ്രി സെല്‍ഷ്യസില്‍ 20- 25 മിനിട്ട് ബേക്ക് ചെയ്യുക.
* അല്ലെങ്കില്‍ മുകള്‍ ഭാഗവും സൈഡും ചെറിയ ബ്രൗണ്‍ നിറമാകുന്നതു വരെ ബേക്ക് ചെയ്യുക.






