
കുട്ടികള്‍ക്ക് എളുപ്പം ദഹിക്കുന്നതും ഊര്‍ജദായകവുമായ ആഹാരമാണ് ഏറെ ഗുണകരം. അതുകൊണ്ടുതന്നെ വീട്ടമാര്‍ക്ക് പെട്ടെന്ന് ചെയ്യാവുന്ന ഈ 'റവ വിഭവങ്ങള്‍' ഒന്ന് പരീക്ഷിച്ച് നോക്കുക. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും...
1. റവ ആവശ്യത്തിന് വെള്ളവും തൈരും ചേര്‍ത്ത് ക്രിസ്പി ദോശ തയാറാക്കാം.
2. കാരറ്റ് അരിഞ്ഞത്, സവാള, പച്ചമുളക് എന്നിവയും റവയും കുഴച്ചെടുത്ത് ദോശക്കല്ലില്‍ റവ റൊട്ടി ചുട്ടെടുക്കാം.
3. റവ വട തയാറാക്കാന്‍ റവയും ഇഞ്ചി, സവാള, പച്ചമുളക് അരിഞ്ഞതും തൈരും ചേര്‍ത്ത് ഒരുമണിക്കൂര്‍ കുഴച്ചു വയ്ക്കുക. അതിനുശേഷം എണ്ണയില്‍ വറുത്തുകോരുക.
4. റവ ലഡ്ഡു തയാറാക്കാന്‍ റവ നെയ്യില്‍ വറുത്തെടുക്കുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചതും തേങ്ങയും ചേര്‍ത്ത് ചൂടോടെ ലഡു തയാറാക്കാം.
5. റവ കേസരി തയാറാക്കാന്‍ തിളയ്ക്കുന്ന വെള്ളത്തിലേക്ക് നെയ്യില്‍ വറുത്ത റവയും നട്സും ചേര്‍ക്കുക. ചെറുതീയില്‍ വേവിക്കുക. പഞ്ചസാരയും നെയ്യും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം.
6. റവ വേവിച്ചതിലേക്ക് ഉരുളക്കിഴങ്ങ് പൊടിച്ചതും പച്ചമുളക് ഇഞ്ചി, പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് കുഴച്ച് ഫിംഗര്‍ രൂപത്തില്‍ പരത്തി എണ്ണയില്‍ വറുത്തെടുക്കാം.






