
തിരുവനന്തപുരം: വിദേശനമ്പറുകളില്‍ നിന്നു വരെ തനിക്ക് കോളുകള്‍ വരുന്നെന്നും എന്നാല്‍ ഭയമില്ലെന്നും ലൈംഗികാതിക്രമ കേസില്‍ പരാതി നല്കിയ നടി. താന്‍ പരാതി നല്‍കിയത് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും വീട്ടുകാരെ ബോദ്ധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി വ്യക്തമാക്കി. ആരും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും താന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 17 കേസുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തത്. ഇതിലെ ആദ്യ കേസായിരുന്നു സിനിമയില്‍ സപ്പോര്‍ട്ടിംഗ് റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന നടിയുടേത്. 2013 ല്‍ തന്നെ ഒരു നടന് ഒരു സിനിമാ സെറ്റില്‍വെച്ച് കയറിപ്പിടിച്ചെന്നാണ് ആരോപണം ഉയര്‍ത്തിയത്. ഡിജിപിയ്ക്ക് പരാതി നല്കിയ ഇവര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കാനും എത്തി. നടന്റെ പേര് ഇവര്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തേ നിയമനടപടിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞിരുന്ന നടിയുടെ അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. ഹേമകമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 17 പേരാണ് പരാതിയുമായെത്തിയത് കൂടുതല്‍ പേരുടെ പരാതി വരുമെന്നാണ് കരുതുന്നത്. നേരത്തേ പ്രമുഖരായ നാലു നടന്മാര് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴി അവരുടെ ഫ്ളാറ്റില്‍ എത്തി പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കുന്നത്.






