
തിരുവനന്തപുരം: പിഗ്മാന് സിനിമയുടെ സെറ്റില്‍ വെച്ച് ജയസൂര്യ കയറിപ്പിടിച്ചെന്ന് ആരോപണം ഉന്നയിച്ച നടി. ലൈംഗികാതിക്രമം നടന്നത് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ചാണെന്നും ശുചിമുറിയില്‍ പോയി വരുമ്പോള്‍ അതിക്രമം കാട്ടിയെന്നുമാണ് വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തല്‍. എതിര്‍ത്തപ്പോള്‍ താരം മാപ്പു പറഞ്ഞെന്നും ഇക്കാര്യം ഒരു വിഷയമാക്കരുതെന്നും പറഞ്ഞതായി നടി വ്യക്തമാക്കി.
ശുചിമുറിയില്‍ പോയി തിരിച്ചുവന്നപ്പോള്‍ പിന്നില്‍ നിന്നും കയറിപ്പിടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ നടനെ തള്ളിമാറ്റിയെന്നും പ്രതികരിച്ചെന്നും നടി പറഞ്ഞു. നടി തിരുവനന്തപുരത്ത് നല്കിയ പരാതിയില്‍ ജയസൂര്യയ്ക്ക് എതിരേ രണ്ടാമത്തെ പീഡനക്കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. യുവതി തിരുവനന്തപുരത്ത് നല്കിയ പരാതി തൊടുപുഴ പോലീസിന് കൈമാറും.
അതിനിടയില്‍ ഇടവേളബാബുവിനും രഞ്ജിത്തിനും എതിരേ ലഭിച്ചിരിക്കുന്ന പരാതിയില്‍ നടിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. കോഴിക്കോട്ട് എസ്ഐടി എത്തിയാണ് ജൂണിയര്‍ ആര്ടിസ്റ്റിന്റെ മൊഴിയെടുക്കുന്നത്. രഞ്ജിത്തിനെതിരേ ആരോപണം ഉന്നയിച്ച സജീറിന്റെ മൊഴിയും രേഖപ്പെടുത്തും. മുകേഷിനെതിരേ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയും ഇന്നെടുത്തേക്കും.






