
മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെയാണ് രചന നാരായണന് കുട്ടി ഇന്റസ്ട്രിയിലേക്ക് വരുന്നത്. തന്റെ സ്വതസിദ്ധമായ അഭിനയ രീതികൊണ്ടും ഡയലോഗ് ഡെലിവറികൊണ്ടും വളരെ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റിയ രചനയ്ക്ക് ബിഗ് സ്ക്രീനിലേക്കുള്ള അവസരവും വന്നു. മലയാള സിനിമയിലും മികച്ച വേഷങ്ങളിലൂടെ ഇന്ന് രചന സജീവമാണ്.
സിനിമ വിശേഷങ്ങള്‍ക്കിടയില്‍ ഇതാ, തന്റെ സ്വകാര്യ ജീവിതത്തില്‍ ലഭിച്ച ഒരു സ്പെഷ്യല്‍ ഭാഗ്യത്തെ കുറിച്ച് രചന പറയുന്നു. അച്ഛനൊപ്പമുള്ള മനോഹരമായ ഒരു ഫോട്ടോയ്ക്കൊപ്പമാണ് രചനയുടെ പോസ്റ്റ്. അച്ഛനൊപ്പമുളള ഫോട്ടോകളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഫോട്ടോ ആണിത് എന്ന് പോസ്റ്റിന്റെ അവസാനം രചന പറയുന്നുണ്ട്.
ചുറുചുറുക്കോടെയുള്ള എന്റെ യൗവ്വനാവസ്ഥയില്‍ (ഇപ്പോഴും അങ്ങനെ തന്നെ) അച്ഛനും ഞാനും നല്ല അടിപിടി ബഹളം ആയിരുന്നു. ജനറേഷന് ഗ്യാപ് ഒരു വല്ലാത്ത ഗ്യാപ് ആണെന്ന് ഞാന്‍ അന്ന് മനസ്സിലാക്കിയിരുന്നില്ല. ഇപ്പൊ ആ ബഹളത്തിന് ഒരു പരിധി വന്നിട്ടുണ്ട്, അല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയാം. കാലം കഴിയുന്തോറുമുള്ള അച്ഛന്റേയും എന്റേയും പരിണമിക്കല്‍ എന്ന പ്രതിഭാസത്തിന്റെ മേന്മ!'
'പക്ഷെ അന്നും ഇന്നും എന്നെ അച്ഛനില്‍ അതിശയിപ്പിച്ച ഒരു കാര്യം, അടുത്തതും അകന്നതുമായ ഒരു ബന്ധുക്കളേയും ഞങ്ങടെ വീട്ടുകാര്യത്തില്‍ അഭിപ്രായം പറയാന്‍ അച്ഛന് സമ്മതിച്ചിരുന്നില്ല. അടുപ്പിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശരി! ഈ കാര്യത്തില്‍ മാത്രം അത്ര പരിണമിക്കല്‍ ആവാത്ത അച്ഛനെ എനിക്കിഷ്ടമാണ്' എന്നാണ് രചന എഴുതിയത്.
ഇപ്പോള്‍ എന്തിനാണിങ്ങനെ ഒറു പോസ്റ്റ് എന്നും രചന വ്യക്തമാക്കുന്നുണ്ട്. 'ഇതിലെ പൊളിട്ടക്കല്‍ കറക്ടനസ്സ് എന്താണൊന്നും എനിക്കറിയില്ല. അടുത്ത കൂട്ടുക്കാരിക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഒരു തരം 'റിലേറ്റീവ്' 'പ്രഷര്‍ സിന്‍ട്ര'ത്തില്‍ നിന്നു, ഞാന്‍ എനിക്ക് ലഭിച്ച ചില സ്പെഷ്യല്‍ ഭാഗ്യങ്ങളെ ഓര്‍ത്തുപോയി എന്ന് മാത്രം- രചന പറഞ്ഞു.






