പിവി അൻവർ എംഎഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ . അൻവർ ആരോപണത്തിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം നട്ടെല്ലോടെ മുന്നോട്ട് വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകുമെന്നും എംഎം ഹസൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാർ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി . അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുന്നുവെന്നും രാഹുൽ പറഞ്ഞു. സെക്രട്ടറിയേറ്റിനെ അധോലോക കേന്ദ്രമെന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ രൂക്ഷ ഭാഷയിലുള്ള വിമർശനം.
മുൻ എസ്പി സുജിത് ദാസാണ് താനൂരിലെ കൊലയ്ക്ക് പിന്നിലെന്നും സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

Comments