വാഷിങ്ങ്ടണ്‍: കഴിഞ്ഞദിവസം അധികാരത്തില്‍ എത്തിയ പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി ലക്ഷക്കണക്കിന് ആളുകള്‍ രംഗത്ത്. സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയവരില്‍ ഏറെയും. ഇതിന് പുറമെ ജനകീയ പദ്ധതികളായ ഒബാമകെയര്‍ പദ്ധതി അധികാരത്തില്‍ വന്ന എടുത്തുകളഞ്ഞതും പ്രതിഷേധത്തിന് ശക്തി കൂട്ടിയിട്ടുണ്ട്. വാഷിങ്ങ്ടണില്‍ നടന്ന പ്രതിഷേധ റാലിയില്‍ ലക്ഷക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്.
ഇതിന് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി പ്രതിഷേധമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയത് ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. ഇന്ത്യയിലും ട്രംപ് വിരുദ്ധര്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചിരുന്നു.
ലണ്ടന്‍ പുറമെ ബല്‍ഫാസ്റ്റ്, കാഡിഫ് എഡിന്‍ബറോ, ലാങ്കാസ്റ്റര്‍, ലീഡ്സ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍ തുടങ്ങി പതിനാലിടങ്ങളിലാണ് ബ്രിട്ടനില്‍ ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ നടന്നത്. ലണ്ടനിലെ മേയറും ഭാര്യയും പങ്കെടുത്തു.
ട്രംപിന്റെ നയങ്ങളോട് എതിര്‍പ്പുകളുമായി നിലകൊള്ളുന്ന നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഉണ്ടായിരുന്നത് എങ്കിലും പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം പ്രതിഷേധം ആറിത്തണുത്തിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ട്രംപ് വിരുദ്ധര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഡല്‍ഹിയിലും പ്രതിഷേധ പ്രകടനം നടന്നു. ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം കൊണ്ട് നേരത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വെള്ളിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 2009തില്‍ പ്രസിഡന്റ് സ്ഥാനത്ത് ബരാക്ക് ഒബാമ സത്യപ്രതിജ്ഞ ചെയ്ത സമയത്തേക്കാള്‍ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമാണ് ട്രംപ് അധികാരത്തില്‍ എത്തിയത്.






