
കൊച്ചി; ഓവര്‍ ടേക്കിങ് റോഡിലെ സ്ഥിരം കാഴ്ച്ചയായി മാറികൊണ്ടിരിക്കുകയാണ് ചട്ടങ്ങള്‍ പാലിച്ച് ഓവര്‍ടേക്കിങ് നടത്തിയില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്കി. എത്ര അത്യാവശ്യമെങ്കിലും സുരക്ഷിതമായി, ലെയിന്‍ ട്രാഫിക് ചട്ടങ്ങള്‍ പാലിച്ചു മാത്രം വാഹനം ഓടിച്ചു ശീലിക്കുക. വലതുവശത്തെ ട്രാക്ക് മറികടക്കാന്‍ മാത്രം ഉപയോഗിക്കുക. അത്യാവശ്യ യാത്രയല്ലെങ്കില്‍ ഇടതുവശത്തെ ട്രാക്ക് മാത്രം ഉപയോഗിക്കാനും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പില്‍ മാര്‍ഗനിര്‍ദേശം നല്കി.
ഒരു ഇരുചക്രവാഹന യാത്രക്കാരന് മറ്റു വാഹനയാത്രക്കാരുടെ വീഴ്ച മൂലം അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് മോട്ടോര്‍ വാഹനവകുപ്പ് മാര്‍?ഗനിര്‍ദേശം നല്‍കിയത്. അത്യാവശ്യക്കാര്‍ക്ക് വലതുവശത്തുകൂടെ സുരക്ഷിതമായി കടന്നുപോകാന്‍ വഴി നല്കി വാഹനം ഓടിക്കാന്‍ ശീലിക്കുക. ലെയിന്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്ററുകള്‍ മുന്‍കൂറായി ഇടാനും ഉടനെ ഓഫാക്കാനും മറക്കാതിരിക്കുക.






