
കൊല്ലം: കുമ്മിളില്‍ കാമുകിയുമായി ചേര്‍ന്നു ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചിതറ ചല്ലിമുക്ക് ഷൈനി ഭവനില്‍ ജോഷി (സതീഷി- 37)യെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇൗ വര്‍ഷം ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം.
ഭാര്യയെ രണ്ടാം പ്രതിയായ കാമുകി സുജിത തന്റെ വീട്ടില്‍ വിളിച്ചു വരുത്തി സതീഷുമായി ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയെ്തന്നാണ് കേസ്. സതീഷ് തന്റെ വീട്ടില്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്നു പറഞ്ഞാണു അവരെ സുജിത വിളിച്ചു വരുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ അവര്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി. മാര്‍ച്ച് 28ന് രണ്ടാം പ്രതി സുജിതയെ അറസ്റ്റ് ചെയ്തു. അവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
ഒളിവിലായിരുന്ന സതീഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല. നിരവധി കേസുകളില്‍ പ്രതിയാണു സതീഷെന്നു പോലീസ് അറിയിച്ചു. കടയ്ക്കല്‍ സ്റ്റേഷനില്‍ നാലു കേസും ചിതറ സ്റ്റേഷനില്‍ രണ്ടു കേസും പാങ്ങോട് സ്റ്റേഷനില്‍ ഒരു കേസും വലിയമല സ്റ്റേഷനില്‍ ഒരു കേസും ഇയാളുടെ പേരിലുണ്ട്. പോക്സോ കേസ് ഉള്‍പ്പെടെ സ്ത്രീപീഡന കേസുകളാണ് കൂടുതലും.






